കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന്റെ നവീകരണം ആരംഭിച്ചു. ഇവിടെ രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി നവീകരണം നടത്തുന്നത്. 15 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ് നഗരസഭയുടെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുണ്ടായ കാലതാമസമാണ് നിര്‍മാണം വൈകാന്‍ കാരണം. പഴയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തങ്ങള്‍ മൂടുന്നതോടെ നാളുകളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.