എസ്എന്‍ഡിപി യോഗം കട്ടപ്പന കുന്തളംപാറ ഗുരുജ്യോതി കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി
എസ്എന്‍ഡിപി യോഗം കട്ടപ്പന കുന്തളംപാറ ഗുരുജ്യോതി കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന കുന്തളംപാറ ഗുരുജ്യോതി കുടുംബയോഗത്തിന്റെയും പ്രാര്‍ത്ഥന യൂണിറ്റുകളുടെയും വാര്‍ഷിക പൊതുയോഗം നടന്നു. ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമംവാലി ഓഡിറ്റോറിയത്തില്‍ മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. മലനാട് യൂണിയന്‍ വൈസ് പ്രസിഡണ്ട് വിധു എസോമന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി പി.ഡി. ബിനു സംഘടനാ സന്ദേശം നല്‍കി. റോബിന്‍ രാജന്‍, ലിജി ബിനീഷ്, രമ്യ സന്തോഷ്, സന്ധ്യ സജി, അംബിക ജയന്‍ എന്നിവര്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും മുന്‍ ഭരണസമിതി അംഗങ്ങളെയും അനുമോദിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് എ എന്‍ സാബു സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. കുടുംബയോഗം ചെയര്‍മാന്‍ മഹേഷ് കുമാര്‍ സി എം, കണ്‍വീനര്‍ റോബിന്‍ രാജന്‍, ലാലു പരുത്തപ്പാറ, ഷീബ വിജയന്‍, ശാലിനി ശിവദാസ്, രേഷ്മ കെ ബി, ആതിര സജി, രാജന്‍ കിഴക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






