കഞ്ഞിക്കുഴി പട്ടയ അവകാശ സംരക്ഷണ സമിതി വില്ലേജ് ഓഫീസിലേക്ക് മൗനജാഥ നടത്തി

കഞ്ഞിക്കുഴി പട്ടയ അവകാശ സംരക്ഷണ സമിതി വില്ലേജ് ഓഫീസിലേക്ക് മൗനജാഥ നടത്തി

Oct 29, 2025 - 10:39
 0
കഞ്ഞിക്കുഴി പട്ടയ അവകാശ സംരക്ഷണ സമിതി വില്ലേജ് ഓഫീസിലേക്ക് മൗനജാഥ നടത്തി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജ് പരിധിയില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം
നല്‍കണമെന്നാവശ്യപ്പെട്ട് കഞ്ഞിക്കുഴി പട്ടയ അവകാശ സംരക്ഷണ സമിതി വില്ലേജ് ഓഫീസിലേക്ക് മൗനജാഥ നടത്തി. കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന കര്‍ഷക ബഹുജന സംഗമം ഹൈക്കോടതി അഭിഭാഷകന്‍ ജോണി കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സമിതി ജോയിന്റ് സെക്രട്ടറി കെ ജെ ടോമിച്ചന്‍ അധ്യക്ഷനായി. മാഹീന്‍ ബാദുഷ, ബൈജു അഞ്ചന്‍കുന്നേല്‍, വില്‍സന്‍ ജോസഫ് ആര്‍ക്കാട്ട്, പട്ടയ അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ബൈജു എഴുത്തുപള്ളി, സജീവന്‍ തേനിയ്ക്കാകുടി, വ്യാപാര വ്യവസായി കഞ്ഞിക്കുഴി യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് കൊച്ചുവീട്ടില്‍, റയിസന്‍ കണിയാത്തറ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മത രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow