ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾക്ക് വെട്ടേറ്റു: തമിഴ്നാട് സ്വദേശി പിടിയിൽ 

ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾക്ക് വെട്ടേറ്റു: തമിഴ്നാട് സ്വദേശി പിടിയിൽ 

Sep 21, 2026 - 21:29
 0
ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾക്ക് വെട്ടേറ്റു: തമിഴ്നാട് സ്വദേശി പിടിയിൽ 
This is the title of the web page

ഇടുക്കി: ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. മധ്യപ്രദേശ് സ്വദേശിയായ യുവരാജിനാണ് വെട്ടേറ്റത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ തോട്ടങ്ങളിൽ ജോലി ചെയ്ത് വന്നിരുന്ന യുവരാജും മുത്തുവും ഒരേ ലയത്തിലാണ് താമസിച്ചിരുന്നത്. രാവിലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും മുത്തു ആക്രമണം നടത്തുകയുമായിരുന്നു. യുവരാജിന്റെ ചെവിയ്ക് പിന്നിലും കൈയിലും വെട്ടേറ്റു. സാരമായി പരി ക്കേറ്റ ഇയാൾ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow