പൂപ്പാറയിൽ തേയില തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ മരിച്ചനിലയിൽ 

പൂപ്പാറയിൽ തേയില തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ മരിച്ചനിലയിൽ 

Sep 21, 2026 - 21:36
 0
പൂപ്പാറയിൽ തേയില തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ മരിച്ചനിലയിൽ 
This is the title of the web page

ഇടുക്കി: പൂപ്പാറയിൽ തേയില തോട്ടത്തിന് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഖാൻ സിങ് മാർക്കം , ഭാര്യ സുനിയ മാർക്കം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 ന് ഇരുവരും മദ്യലഹരിയിൽ വീട്ടിലേക്ക് നടന്നുപോകുന്നത് ചിലർ കണ്ടിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ സുനിയയുടെ മൃതദേഹം കുളത്തിൽ കണ്ടത്. തുടർന്ന് ശാന്തൻപാറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി കുളത്തിലെ വെള്ളം വറ്റിച്ച ശേഷമാണ് ലഖാൻ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൂപ്പാറയിൽ ജോലി തേടിയെത്തിയ ഇരുവരും തേയില ചെരുവിന് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ദമ്പതികളിലൊരാൾ അബദ്ധത്തിൽ കുളത്തിൽ വീണപ്പോൾ രക്ഷപ്പെടുത്താനായി മറ്റൊരാൾ കുളത്തിൽ ചാടിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow