25 വര്‍ഷത്തെ സേവനം: പ്രഭാ തങ്കച്ചന് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം
25 വര്‍ഷത്തെ സേവനം: പ്രഭാ തങ്കച്ചന് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച പ്രഭാ തങ്കച്ചനും ഗാന്ധിനഗറിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. ചെറുതോണി ആലിന്‍ചുവട്ടില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡിടാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, അബ്ബാസ് കണ്ടത്തിന്‍കര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

