വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ഇന്നോവയും സ്വിഫ്റ്റും കൂട്ടിയിടിച്ചു

വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ഇന്നോവയും സ്വിഫ്റ്റും കൂട്ടിയിടിച്ചു

Jun 17, 2025 - 11:44
Jun 17, 2025 - 15:21
 0
വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ഇന്നോവയും സ്വിഫ്റ്റും കൂട്ടിയിടിച്ചു
This is the title of the web page

ഇടുക്കി: ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 59-ാംമൈലില്‍ ഇന്നോവയും സ്വിഫ്റ്റും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. ഹരിയാന സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ഇന്നോവ കാറും വണ്ടിപ്പെരിയാര്‍ സ്‌കൂളിലെ അധ്യാപിക സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. വളവില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് തെന്നിമാറി എതിരെവന്ന ഇന്നോവയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow