ദീപിക- സീക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ കട്ടപ്പനയില്‍ വിതരണം ചെയ്തു
ദീപിക- സീക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ കട്ടപ്പനയില്‍ വിതരണം ചെയ്തു

ഇടുക്കി: ദീപിക- സീക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ കട്ടപ്പനയില്‍ വിതരണം ചെയ്തു. എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. മുന്നിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തരാകണമെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇടുക്കി രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍, സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനത്തിനുമുകളില്‍ മാര്‍ക്കുവാങ്ങിയവര്‍, നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ എന്നിവരെയാണ് അനുമോദിച്ചത്. വിവിധ മേഖലകളില്‍നിന്നായി 800ലേറെ പേര്‍ പങ്കെടുത്തു. സീക് ലിമിറ്റഡ് കരിയര്‍ കണ്‍സള്‍ട്ടന്റ് ജിബിന്‍ ബിനു ജോസഫ് ക്ലാസെടുത്തു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍, ഡിഎഫ്‌സി ഇടുക്കി രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, ഡിഎഫ്‌സി ഇടുക്കി രൂപതാ പ്രസിഡന്റ് വി.ടി. തോമസ്, ദീപിക എജിഎം മാത്യു കൊല്ലമലക്കരോട്ട്, ദീപിക ഇടുക്കി റീജിയന്‍ ബിസിനസ് മാനേജര്‍ റോബിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






