അയല്‍വാസി അലക്ഷ്യമായി മണ്ണിടിച്ചു: പതിനാറാംകണ്ടത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

അയല്‍വാസി അലക്ഷ്യമായി മണ്ണിടിച്ചു: പതിനാറാംകണ്ടത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

Jun 17, 2025 - 12:18
 0
അയല്‍വാസി അലക്ഷ്യമായി മണ്ണിടിച്ചു: പതിനാറാംകണ്ടത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
This is the title of the web page

ഇടുക്കി: അയല്‍വാസി അലക്ഷ്യമായി മണ്ണെടുത്തതിനെ തുടര്‍ന്ന് പതിനാറാംകണ്ടത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. വരിക്കപ്ലാക്കല്‍ ജെസിയുടെ വീടിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞദിവസം നിലംപൊത്തിയത്. അയല്‍വാസി വേണ്ടത്ര അകലം പാലിക്കാതെ മണ്ണിടിച്ചതാണ് അപകടാവസ്ഥയ്ക്ക് കാരണം. മണ്ണെടുപ്പ് ആരംഭിച്ചപ്പോള്‍ ജെസി ഉപ്പുതോട് വില്ലേജ് ഓഫീസിലും മറ്റ് റവന്യു ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി രണ്ടടി അകലം പാലിച്ച് മണ്ണെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങിയശേഷം പല സ്ഥലങ്ങളിലായി അതിര്‍ത്തി ചേര്‍ത്ത് മണ്ണെടുത്തു. കല്‍ക്കെട്ടിനുള്ളിലേക്ക് വളര്‍ന്ന മരത്തിന്റെ വേര് ജെസിബി ഉപയോഗിച്ച് നീക്കുകയും ചെയ്തു. ഇതോടെ അടുത്തദിവസം ഭിത്തി നിലംപതിച്ചു.
ജെസിയും കുടുംബവും കലക്ടര്‍, ഇടുക്കി താലൂക്ക് ഓഫീസ്, ഉപ്പുതോട് വില്ലേജ് ഓഫീസ് എന്നിവര്‍ക്ക് പരാതി നല്‍കി. ജില്ലാ ദുരന്ത നിവാരണസമിതി പാറഖനനം, മണ്ണെടുപ്പ് ഉള്‍പ്പടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ദിവസങ്ങളിലാണ് അയല്‍വാസി നിയമവിരുദ്ധമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തതെന്നും പരാതിക്കാര്‍ ആരോപിച്ചു. വീട്ടുടമ ജെസി വിദേശത്താണ്. കഴിഞ്ഞമാസം നാട്ടിലെത്തി തിരികെപ്പോയ ശേഷമാണ് അയല്‍വാസി അനുമതി പോലുമില്ലാതെ മണ്ണിടിച്ചതെന്നും പരാതിക്കാര്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow