അരാഷ്ട്രീയവാദം സമൂഹത്തില്‍ ജീര്‍ണതയുണ്ടാക്കും: ബെന്യാമിന്‍: 'ജില്ലയിലെ സര്‍ഗ്ഗാത്മക നക്ഷത്രങ്ങള്‍' അണക്കരയില്‍ നടത്തി

അരാഷ്ട്രീയവാദം സമൂഹത്തില്‍ ജീര്‍ണതയുണ്ടാക്കും: ബെന്യാമിന്‍: 'ജില്ലയിലെ സര്‍ഗ്ഗാത്മക നക്ഷത്രങ്ങള്‍' അണക്കരയില്‍ നടത്തി

Jun 17, 2025 - 12:31
 0
അരാഷ്ട്രീയവാദം സമൂഹത്തില്‍ ജീര്‍ണതയുണ്ടാക്കും: ബെന്യാമിന്‍: 'ജില്ലയിലെ സര്‍ഗ്ഗാത്മക നക്ഷത്രങ്ങള്‍' അണക്കരയില്‍ നടത്തി
This is the title of the web page

ഇടുക്കി: പുസ്തക വായന ഇല്ലാതായതും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതുമാണ് അരാഷ്ട്രീയവാദം പടര്‍ന്നുപിടിക്കുന്നതിന്റെ പ്രധാനകാരണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരുടെ കൂട്ടായ്മയായ 'ജില്ലയിലെ സര്‍ഗ്ഗാത്മക നക്ഷത്രങ്ങള്‍' അണക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനെതിരായ ചിന്താഗതി വളരുന്നത് സമൂഹത്തില്‍ ജീര്‍ണതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല, സാഹിത്യം, സാംസ്‌കാരികം, കായികം, ചലച്ചിത്രം, കാര്‍ഷികം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 200ലേറെ പേര്‍ പങ്കെടുത്ത ജില്ലയിലെ ഏറ്റവും വലിയ ഒത്തുചേരലിനാണ് അണക്കര സാക്ഷ്യം വഹിച്ചത്. കാഴ്ച സാംസ്‌കാരിക വേദി രക്ഷാധികാരിയും ജില്ലാ പഞ്ചായത്തംഗവുമായ ജിജി കെ ഫിലിപ്പ് അധ്യക്ഷനായി. സുനു എസ് തങ്കമ്മ എഴുതിയ 'ഇറച്ചിക്കൊലപാതകം' എന്ന കഥാസമാഹാരത്തെക്കുറിച്ച് പൊതുചര്‍ച്ച നടത്തി. പ്രതിഭകള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു, മറ്റ് മത്സരപരീക്ഷാ വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ പി തോമസ്, സംഘാടക സമിതി ഭാരവാഹികളായ എസ് സുധീഷ്, ബാബു സുരഭി, ജയന്‍ കുഴിക്കാട്ട്, പി കെ രാമചന്ദ്രന്‍, മെറീന ജോണ്‍ എന്നിവര്‍ സംസാരിച്ചു. കാഴ്ച സാംസ്‌കാരിക വേദി, ജാലകം ലൈബ്രറി, ടൊര്‍ണാഡോസ്, ദേശാഭിമാനി- യുവധാര ക്ലബ്ബുകള്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow