ഹാജര്‍ ബുക്കിന് വിട:  ഓട്ടോമാറ്റിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സിസ്റ്റവുമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ 

ഹാജര്‍ ബുക്കിന് വിട:  ഓട്ടോമാറ്റിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സിസ്റ്റവുമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ 

Apr 1, 2025 - 15:26
 0
ഹാജര്‍ ബുക്കിന് വിട:  ഓട്ടോമാറ്റിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സിസ്റ്റവുമായി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ 
This is the title of the web page

ഇടുക്കി: ഹാജര്‍ രേഖപ്പെടുത്തുന്നതിന് അത്യാധുനിക കണ്ടുപിടുത്തവുമായി പുളിയന്മല ക്രൈസ്റ്റ് കോളേജിലെ  ബിസിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍. ആറുമാസം കൊണ്ട് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സിസ്റ്റം വഴി ഇനി തനിയെ കോളേജില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ലഭിക്കും. മുമ്പ് നല്‍കുന്ന  ഡേറ്റകളുടെ അടിസ്ഥാനത്തിലാണ്  ഓരോ വിദ്യാര്‍ഥിയെയും ക്യാമറയിലൂടെ സോഫ്റ്റ്വെയര്‍ തിരിച്ചറിയുന്നത്. സോഫ്റ്റ് വെയറില്‍ നിന്ന് ഹാര്‍ഡ് വെയറിലേയ്ക്ക് ഈ സാങ്കേതികവിദ്യ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍.
ക്രൈസ്റ്റ് കോളേജിന്റെ അഭിമാന നേട്ടമായി ഇത് കാണുന്നുവെന്നും കൂടുതല്‍ പ്രോത്സാഹനം നല്‍കി  കോളേജില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം സമീപമുള്ള സ്‌കൂളുകളിലേയ്ക്കുകൂടി പദ്ധതി എത്തിക്കാനാണ് കോളേജ് അധികൃതരുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും അറ്റന്‍ഡന്‍സും സോഫ്റ്റ്വെയറില്‍ ലഭ്യമാകും. ഇതോടെ രജിസ്റ്റര്‍ ബുക്കില്‍ എഴുതുന്ന രീതികള്‍ അകലെയാവുകയാണ്. ഒപ്പം പഞ്ചിങ് അറ്റന്‍ഡെന്‍സും. വിദ്യാര്‍ഥികളായ അബിന്‍ സന്തോഷ്, നോയല്‍ ജോബ്, മേഹുല്‍ ജോയ്, എബിന്‍ ബെന്നി, ക്രിസ്ഫിന്‍ കുരുവിള ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബയോട്രാക് എന്ന് പേര് നല്‍കിയിരിക്കുന്ന  സോഫ്റ്റ്വെയര്‍ നിര്‍മിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow