വണ്ടിപ്പെരിയാറില്‍ വീണ്ടും കാട്ടാനയാക്രമണം: ബൈക്കും കൃഷിയും നശിപ്പിച്ചു  

വണ്ടിപ്പെരിയാറില്‍ വീണ്ടും കാട്ടാനയാക്രമണം: ബൈക്കും കൃഷിയും നശിപ്പിച്ചു  

Mar 15, 2026 - 12:45
 0
വണ്ടിപ്പെരിയാറില്‍ വീണ്ടും കാട്ടാനയാക്രമണം: ബൈക്കും കൃഷിയും നശിപ്പിച്ചു  
This is the title of the web page

 ഇടുക്കി: വണ്ടിപ്പെരിയാര്‍ മൗണ്ട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയാക്രമണം. പുലര്‍ച്ചെ 3ന് ജനവാസ മേഖലിറങ്ങിയ കാട്ടാന ബൈക്കും കൃഷിയും നശിപ്പിച്ചു. അരുള്‍ ജ്യോതിയുടെ ബൈക്കാണ് നശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതര്‍ പടക്കം ഉപയോഗിച്ച് കാട്ടാനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാന ജനവാസ മേഖലയില്‍നിന്നും പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാവിലെ 9നാണ് കാട്ടാനയെ തുരത്താന്‍ വനംവകുപ്പിന് സാധിച്ചത്. രാജമുടി  ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളാണ് മൗണ്ട് ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി വണ്ടിപ്പെരിയാറില്‍ രാജമുടി, പീരുമേട്, കല്ലാര്‍, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്തിരുന്നു. രാത്രി ഉറങ്ങാതെ തങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ ഇരിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികള്‍. വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ആധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow