സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ 'യങ് ഇന്ത്യ' ക്യാമ്പയിന്‍ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍

സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ 'യങ് ഇന്ത്യ' ക്യാമ്പയിന്‍ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍

Aug 14, 2026 - 17:35
 0
സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ 'യങ് ഇന്ത്യ' ക്യാമ്പയിന്‍ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴില്‍ നിഷേധത്തിനുമെതിരെ 'ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ, സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് നാലിന് ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ 'യങ് ഇന്ത്യ' ക്യാമ്പയിന്‍ നടത്തും. വണ്ടിപ്പെരിയാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിേയറ്റംഗം അരവിന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ഈസ്റ്റില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ശാന്തന്‍പാറയില്‍ അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമിതിയംഗം എം എം മണി, നെടുങ്കണ്ടത്ത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, മണക്കാട് ജില്ലാ പ്രസിഡന്റ് ബി അനൂപ്, മറയൂരില്‍ അഡ്വ. എ രാജ, മൂന്നാറില്‍ ഡിവൈഎഫ്‌ഐ തമിഴ്‌നാട് മുന്‍ സംസ്ഥാന സെക്രട്ടറിേയറ്റംഗം ആര്‍ എസ് ലെനിന്‍, രാജാക്കാട് ജംഷീദ് അലി, ആനച്ചാലില്‍ എം ജെ മാത്യു, ഇടുക്കിയില്‍ നിഷാന്ത് വി ചന്ദ്രന്‍, മൂലമറ്റത്ത് ശരത് പ്രസാദ്, കരിമണ്ണൂരില്‍ പി പി സുമേഷ്, പുളിയന്‍മലയില്‍ രമേഷ് കൃഷ്ണന്‍, അണക്കരയില്‍ ആര്‍ തിലകന്‍, ഏലപ്പാറയില്‍ റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉദ്ഘാടനംചെയ്യും.
രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും വിദ്യാഭ്യാസ നിഷേധവും വര്‍ധിച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന മോദി സര്‍ക്കാര്‍, കോര്‍പ്പറേറ്റുകളെ മാത്രം സംരക്ഷിക്കുന്നു. സൈന്യത്തിലും ആയുധ നിര്‍മാണ ശാലകളിലും ഉള്‍പ്പെടെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒമ്പത് ലക്ഷത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. യഥാസമയം നിയമനം നടത്താതെ യുവജനങ്ങളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ യുവജനരോഷം ഉയരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ് സുധീഷ്, ബി അനൂപ്, എം ശിവകുമാര്‍, സെബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow