എച്ച്എംടിഎ വാർഷിക പൊതുയോഗവും സ്വാതന്ത്യദിന ആഘോഷവും 15ന് കട്ടപ്പനയിൽ
എച്ച്എംടിഎ വാർഷിക പൊതുയോഗവും സ്വാതന്ത്യദിന ആഘോഷവും 15ന് കട്ടപ്പനയിൽ
ഇടുക്കി: ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍(എച്ച്എംടിഎ) വാര്‍ഷിക പൊതുയോഗവും സ്വാതന്ത്യദിന ആഘോഷവും 15ന് നടക്കും. രാവിലെ 8.30ന് ദേശീയപതാകയും 9ന് എച്ച്എംടിഎ പതാകയും ഉയര്‍ത്തും. തുടര്‍ന്ന് ഗാന്ധിപ്രതിമ, അമര്‍ജവാന്‍ സ്മൃതി മണ്ഡപം, അബ്ദുള്‍കലാം സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും.10ന് കട്ടപ്പന ടൗണ്‍ഹാളില്‍ റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി എന്‍ഡോവ്‌മെന്റും കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍ ഉപഹാരവും വിതരണംചെയ്യും. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച വിജയം നേടിയവരെ അനുമോദിക്കും. ഭാരവാഹികള്‍, അംഗങ്ങള്‍, കരിമ്പന്‍, മുരിക്കാശേരി, മേലേചിന്നാര്‍, വലിയതോവാള, പുറ്റടി യൂണിറ്റ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 1600 പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജു മാധവന്‍, ലൂക്കാ ജോസഫ്, മനോജ് എബ്രഹാം, നോബി ജോസഫ്, ബെന്നി സി പി, രാജേഷ് കെ ബി, രമണന്‍ പടന്നയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?