കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്ക് യാത്രയയപ്പ് നല്‍കി
കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്ക് യാത്രയയപ്പ് നല്‍കി
ഇടുക്കി: മൂന്ന് വര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലമാറ്റം ലഭിച്ച കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്ക് കട്ടപ്പന നഗരസഭ യാത്രയയപ്പ് നല്‍കി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. മൂവാറ്റുപുഴ താലൂക്കാശുപത്രിയിലേക്കാണ് ഡോ. ഉമാദേവിക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ചടങ്ങില്‍ നഗരസഭയുടെയും ആശാ വര്‍ക്കര്‍മാരുടെയും ഉപഹാരങ്ങള്‍ കൈമാറി. സിബി പാറപ്പായി, തോമസ് മൈക്കിള്‍, അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, നഗരസഭാ സെക്രട്ടറി അജി കെ തോമസ്, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. മനോജ് എം തോമസ്, എച്ച്എംസി അംഗങ്ങളായ സിജു ചക്കുംമൂട്ടില്‍, റെജി കൊട്ടക്കാട്ട്, മുന്‍ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. മേഴ്സി, ഡോ. സച്ചു സണ്ണി, ഡോ. ജസ് ജോയി, ആശ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?