സിപിഐഎം പോസ്റ്റ് ഓഫീസ് മാര്‍ച്ച് 14ന് നെടുങ്കണ്ടത്ത്
സിപിഐഎം പോസ്റ്റ് ഓഫീസ് മാര്‍ച്ച് 14ന് നെടുങ്കണ്ടത്ത്
ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മുന്‍ മന്ത്രി എം എം മണി ഉദ്ഘാടനംചെയ്യും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ 2013 നവംബര്‍ 13ലെ കരട് വിജ്ഞാപനം പിന്‍വലിക്കുക, അശാസ്ത്രീയമായി തയ്യാറാക്കിയ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് തള്ളികളയുക, കൃഷി-തോട്ടം-ജനവാസ മേഖലകള്‍ ഒഴിവാക്കി ജില്ലയിലെ ഇഎസ്എ വിസ്തൃതി 1939.17 ചതുരശ്ര കിലോമീറ്ററായി കുറച്ച് കെഡസ്ട്രല്‍ മാപ്പ് ഉള്‍പ്പെടെ ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക, ഭൂവിഷയങ്ങളില്‍ യുഡിഎഫ് എംപിമാരുടെ നിസംഗത അവസാനിപ്പിക്കുക, വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ പി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ധര്‍ണയിലും തുടര്‍ പ്രക്ഷോഭങ്ങളിലും കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും പങ്കെടുക്കണമെന്നും ജില്ലാ കമ്മിറ്റിയംഗം പി എന്‍ വിജയന്‍ അറിയിച്ചു.
What's Your Reaction?