അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം സമാപിച്ചു
അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം സമാപിച്ചു
ഇടുക്കി: അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആഘോഷിച്ചു. രാവിലെ മുതല്‍ വിശേഷാല്‍ പൂജ, നിറപറ സമര്‍പ്പണം, വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു. വൈകിട്ട് ചെല്ലാര്‍കോവില്‍ ഗുരു മന്ദിരത്തില്‍ ശാഖാ യോഗം പ്രസിഡന്റ് കെ ജെ വിനോദ് ഭദ്രദീപം തെളിയിച്ച് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. അണക്കര ഗുരുദേവ സരസ്വതി ക്ഷേത്രത്തില്‍ ഘോഷയാത്രയ്ക്ക് ക്ഷേത്രം ഭാരവാഹികള്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് താലപ്പൊലി, വിവിധ വാദ്യമേളങ്ങള്‍, നൃത്തരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ടൗണ്‍ ചുറ്റി ക്ഷേത്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ മഹാശിവരാത്രി പൂജ നടന്നു. കൊടിയിറക്കിന് ശേഷം ഹരിപ്പാട് സൂര്യ സോമ അവതരിപ്പിച്ച രൗദ്ര താണ്ഡവം നൃത്ത നാടകം അരങ്ങേറി. ക്ഷേത്രം പ്രസിഡന്റ് ഷനോജ് തെക്കിനാട്ട്, സെക്രട്ടറി രഘുനാഥപിള്ള, ഭാരവാഹികളായ ശിവരാമന്‍ ചെട്ടിയാര്‍, മനോജ് തകടിയേല്‍, അഭിലാഷ് ജി നായര്‍, ദിനേശ് പുത്തന്‍മഠം, സനിത വിക്രമന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?