ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് മുണ്ടിയെരുമയില്‍ പ്രതിഷേധം നടത്തി
ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് മുണ്ടിയെരുമയില്‍ പ്രതിഷേധം നടത്തി
ഇടുക്കി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ദിവസേന എന്നോണം ഇന്ധന വില കൂട്ടുകയാണ്. ഇത് രാജ്യത്ത് വന്‍ വിലകയറ്റത്തിന് വഴി തെളിക്കും. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ എന്തിനും വില ഉയരുകയും സാധാരണക്കാര്‍ക്ക് ദൈനംദിന ചെലവുകള്‍ താങ്ങാനാവാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുമെന്ന് സമരക്കാര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി എസ് യാശോധരന്‍, ജി മുരളീധരന്‍, പാപ്പുട്ടി താന്നിക്കല്‍, റൂബി ജോസഫ്, മിനി ടോമി, വി സി അനില്‍, ടോമി കരിയിലകുളം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
