കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ സംസ്ഥാന സെക്രട്ടറി ശരീഫ് പാലൊളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശോഭനാ സോമന്‍ അധ്യക്ഷയായി. കരുണാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മിനി പ്രിന്‍സ് മുഖ്യ അതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്നമ്മ വര്‍ഗീസ് സംഘടനാ വിശദീകരണം നടത്തി. ഡിസ്ട്രിക്ട് ഓഫീസര്‍ ബിജിമോള്‍ ടിവി ക്ഷേമനിധിയും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ചടങ്ങില്‍ ഫൈസല്‍ നന്നാട്ട്, പ്രവീണ്‍ ലാല്‍, അഭിജിത്ത് കണ്ണന്‍, ജമീല ഇസ്മായില്‍ എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സിനി സുഗുണന്‍, ട്രഷറര്‍ ബിനു സി.ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






