എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖാ വാര്‍ഷിക പൊതുയോഗം നടത്തി
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖാ വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖാ വാര്‍ഷിക പൊതുയോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി കെ മനോജ് പതാലില്‍ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ട് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു. എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പിആര്‍ മുരളീധരന്‍, യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍, ശാഖാ യോഗം പ്രസിഡന്റ് പികെ ജോഷി, കെ.എസ്. രാജീവ്, അജേഷ് സി എസ്, നിഷ ബൈജു, അരുണ്‍ രാജു, ആവണി പ്രമോദ്, രമ്യ നിഖില്‍, ശ്രീനിവാസന്‍ ഇടക്കോത്തുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






