അറ്റകുറ്റപ്പണി പൂര്‍ത്തിയായി: ചക്കുപള്ളം പഞ്ചായത്തിന്റെ ആംബുലന്‍സ് ഉടന്‍ ഓടിത്തുടങ്ങും
അറ്റകുറ്റപ്പണി പൂര്‍ത്തിയായി: ചക്കുപള്ളം പഞ്ചായത്തിന്റെ ആംബുലന്‍സ് ഉടന്‍ ഓടിത്തുടങ്ങും
ഇടുക്കി: മാസങ്ങളായി കട്ടപ്പുറത്തായിരുന്ന ചക്കുപള്ളം പഞ്ചായത്തിന്റെ ആംബുലന്‍സ് അറ്റകുറ്റപ്പണി നടത്തി തിരികെയെത്തിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം ഓടിത്തുടങ്ങുമെന്ന് ഭരണസമിതി അറിയിച്ചു. അറ്റകുറ്റപ്പണിക്കായി എത്തിച്ച വാഹനം നാലുമാസത്തോളം വര്‍ക്ക്‌ഷോപ്പില്‍ കിടന്നു. ആരോഗ്യവകുപ്പിന്റെ അനുമതി പേപ്പറുകള്‍ വൈകിയതാണ് കാരണം. പുതിയ ഭരണസമിതി ചുമതലയേറ്റശേഷം വകുപ്പുതലത്തില്‍ നടത്തിയ ഇടപെടലില്‍ അനുമതി ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി താക്കോല്‍ ഏറ്റുവാങ്ങി. അടുത്ത ബുധനാഴ്ച ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തീകരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ സേവനം ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ പി ആര്‍, പഞ്ചായത്തംഗങ്ങളായ ജയന്‍ കുഴിക്കാട്ട്, ഷീബ ജോര്‍ജ്, അശ്വതി കെ എ, മനോജ് തമ്പി, മെഡിക്കല്‍ ഓഫീസര്‍ ഹണി ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?