സിപിഐ കുമളി ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി രാജിവച്ചു:   തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും 

സിപിഐ കുമളി ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി രാജിവച്ചു:   തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും 

Nov 22, 2025 - 10:10
 0
സിപിഐ കുമളി ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി രാജിവച്ചു:   തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും 
This is the title of the web page

ഇടുക്കി: കുമളിയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി രാജിവച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കി. കുമളി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് നൂലാംപാറയില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സജി പത്രിക സമര്‍പ്പിച്ചത്. പീരുമേട് മണ്ഡലം കമ്മിറ്റിയംഗം അടക്കം 11  നേതാക്കള്‍ രാജി നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റിയുടെ ഏകാധിപത്യപരമായ തീരുമാനത്തിനെതിരെയാണ് രാജി. സിപിഐ മണ്ഡലം സെക്രട്ടറിയുടെ ഭാര്യയെ റോസാപ്പൂക്കണ്ടം വാര്‍ഡില്‍ മത്സരിപ്പിക്കുന്നതിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുകയും ലോക്കല്‍ കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടിക പരിശോധിക്കാന്‍ പോലും തയാറായില്ലെന്നുമാണ് ആരോപണം. വ്യാപകമായ  പരാതിയുയര്‍ന്നതോടെ നേതാവിന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. നേതൃത്വം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുകയോ വിളിക്കുകപോലും ചെയ്തില്ലെന്നും നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായാണ് പത്രിക നല്‍കിയതെന്നും മത്സരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സജി വെമ്പള്ളിയില്‍ പറഞ്ഞു. സിപിഐ പീരുമേട് മണ്ഡലം കമ്മിറ്റി അംഗവും കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റുമായ പി എന്‍ മോഹനന്‍, കുമളി ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളി, മണ്ഡലം കമ്മിറ്റിയംഗവും എഐടിയുസി താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായ വി ആര്‍ ബാലകൃഷ്ണന്‍, സിപിഐ അമരാവതി ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭാ മണ്ഡലം സെക്രട്ടറിയുമായ ജിജോ പുളിക്കല്‍, കുമളി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോയി  കൈയ്യാണിയില്‍, കെ ജി ഗോപി, പി ചന്ദ്രന്‍, സിജി ജോണ്‍സന്‍, ചെങ്കര ലോക്കല്‍ കമ്മിറ്റിയംഗം എന്‍ യേശുദാസ്, വാളാര്‍ഡി ലോക്കല്‍ കമ്മിറ്റിയംഗം ജോര്‍ജ് കണിപറമ്പില്‍, അമരാവതി ബ്രാഞ്ച് സെക്രട്ടറി സുരേഷ് പി എസ് എന്നിവരാണ് രാജിവച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow