റവന്യു ജില്ലാ കലോത്സവം: വിജയപീഠത്തില്‍ തൊടുപുഴ: കുമാരമംഗലം എംകെഎന്‍എം ഓവറോള്‍ ചാമ്പ്യന്‍മാര്‍
റവന്യു ജില്ലാ കലോത്സവം: വിജയപീഠത്തില്‍ തൊടുപുഴ: കുമാരമംഗലം എംകെഎന്‍എം ഓവറോള്‍ ചാമ്പ്യന്‍മാര്‍
ഇടുക്കി: റവന്യു ജില്ലാ കലോത്സവത്തില്‍ 930 പോയിന്റോടെ തൊടുപുഴ ഉപജില്ലയ്ക്ക് കിരീടം. കട്ടപ്പന 905 പോയിന്റുമായി റണ്ണര്‍അപ്പായി. 876 പോയിന്റുമായി അടിമാലി മൂന്നാമതും 722 പോയിന്റ് നേടി നെടുങ്കണ്ടം നാലാമതും പീരുമേട് ഉപജില്ല 657 പോയിന്റ് കരസ്ഥമാക്കി അഞ്ചാമതുമാണ്.
സ്‌കൂളുകളില്‍ 245 പോയിന്റോടെ കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 244 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമാതാ ഗേള്‍സ് എച്ച്എസ്എസ് രണ്ടാമതെത്തി. കല്ലാര്‍ ജിഎച്ച്എസ്എസ് 180 പോയിന്റോടെ മുന്നും 172 പോയിന്റ് നേടി അതിഥേയരായ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് നാലും ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് 169 പോയിന്റുമായി അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
What's Your Reaction?

