വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് നടത്തി
വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് നടത്തി

ഇടുക്കി: വിവധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തുക, സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുക, ജോലിഭാരം ക്രമീകരിക്കുക, പെന്‍ഷന്‍ ലഭ്യമാക്കുക, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് പ്രതിമാസം 21,000 രൂപ അടിസ്ഥാന ശമ്പളം ഉറപ്പുവരുത്തുക, തൊഴില്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് ടോണി മാക്കോറ അധ്യക്ഷനായി. ജോബന്‍ പാനോസ്, കെ പി സുദര്‍ശനന്‍, രാജു ബേബി, വിജി ജോസഫ്, ഷാജി രാമനാട്ട്, ജഗദീശന്‍ അറുമുഖം, ഷാജി തത്തംപള്ളി, സുകുമാരന്‍ വാറോക്കല്‍, ശരവണന്‍ മുരുകന്‍, കെ ഡി മോഹനന്‍, സോവിച്ചന്‍ മാര്‍ക്കോസ്, സണ്ണി തേവര്‍ത്തുണ്ടി, ഷൈലമ്മ സിബി, ടോമി മാറാട്ടില്‍, ഫിലിപ്പ് വട്ടമല തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






