മാലിന്യസംസ്‌കരണ പ്ലാന്റ്: കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം
മാലിന്യസംസ്‌കരണ പ്ലാന്റ്: കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം

ഇടുക്കി: കല്യാണത്തണ്ടില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭാ സെക്രട്ടറി 2 തവണ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഉത്തരവ് വാങ്ങുകയും ചെയ്തു. ഇതറിയാതെ പോയ ഭരണപക്ഷമാണ് മണ്ടന്മാരെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍. കേരള കോണ്‍ഗ്രസ് എം നടത്തിയ സമരത്തിനെതിരെ വൈസ് ചെയര്‍മാന്‍ അടക്കം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് നേതാക്കള്‍ രംഗത്തുവന്നത്. കല്യാണത്തണ്ടില്‍ അനുവദിക്കുന്ന സ്ഥലത്തിന്റെ അടക്കം കൃത്യമായ വിവരം സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ തങ്ങളുടെ കൈയിലുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
What's Your Reaction?






