ടിബി മുക്ത പഞ്ചായത്തായി ഉപ്പുതറ പഞ്ചായത്തിനെ തെരഞ്ഞെടുത്തു
ടിബി മുക്ത പഞ്ചായത്തായി ഉപ്പുതറ പഞ്ചായത്തിനെ തെരഞ്ഞെടുത്തു

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിനെ 2023-24 വര്‍ഷത്തെ ടി ബി മുക്ത പഞ്ചായത്തായി തെരഞ്ഞെടുത്തു ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ഡി.എം.ഒ യുടെ കൈയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ അവാര്‍ഡ് ഏറ്റുവാങ്ങി. പൊതുജനങ്ങള്‍ക്കിടയില്‍ ടി ബി പടരാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇനിയും തുടര്‍ന്നും ഉണ്ടാകുമെന്ന് ജെയിംസ് കെ ജെ പറഞ്ഞു. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, കട്ടപ്പന നഗരസഭ ,വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍ക്കും ക്ഷയരോഗ മുക്ത പഞ്ചായത്തിനുള്ള അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
What's Your Reaction?






