കൊമ്പൊടിഞ്ഞാലില്‍ നാലുപേര്‍ വെന്തുമരിച്ച സംഭവം: ജനകീയ സമിതി പ്രതിഷേധ റാലി നടത്തി
കൊമ്പൊടിഞ്ഞാലില്‍ നാലുപേര്‍ വെന്തുമരിച്ച സംഭവം: ജനകീയ സമിതി പ്രതിഷേധ റാലി നടത്തി
ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തി. ജില്ലാ പഞ്ചായത്തംഗം പി എ സജി ഉദ്ഘാടനം ചെയ്തു. തെള്ളിപ്പടവില്‍ വീട്ടില്‍ ശുഭ, മാതാവ് പൊന്നമ്മ, മക്കളായ അഭിനന്ദ്, അഭിനവ് എന്നിവര്‍ പൊള്ളലേറ്റ് മരിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കൃത്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സമര സമിതി ചെയര്‍മാന്‍ അനില്‍ ദേവസ്യ, വിനോദ് കറുകപ്പിള്ളില്‍, സാബു വെള്ളാരംപാറയില്‍, ഷാജി ചേലാമറ്റം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?