വഖഫ് നിയമം: ബിജെപി അടിമാലിയില്‍ ആഹ്ലാദപ്രകടനം നടത്തി
വഖഫ് നിയമം: ബിജെപി അടിമാലിയില്‍ ആഹ്ലാദപ്രകടനം നടത്തി

ഇടുക്കി: വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രകടനം നടത്തി. വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്ത അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ കോലം കത്തിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.കെ. ഓമനക്കുട്ടന്‍, അഡ്വ.രാജീവ് പ്ലാമൂട്ടില്‍, മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് പൗലോസ്, സി.എന്‍. മധുസൂതനന്‍, കെ ജെ ജോണ്‍സണ്‍, ഡോ. ജോയി കോയിക്കക്കുടി, കതിരേശന്‍, ബി ഡി ജെ എസ് ജില്ലാ സെക്രട്ടറി സന്തോഷ് തോപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






