മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിക്ഷേധം നടത്തി. ഒബിസി മോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ഷാജി നെല്ലിപറമ്പന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗതില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി അധ്യക്ഷനായി. മുന്‍ ജില്ലാ പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ്, പ്രകാശ് നാരായണന്‍, ജിബിന്‍ സെബാസ്റ്റ്യന്‍, സുരേഷ് കുമാര്‍ എആര്‍, സുരേഷ് കുഴികാട്ടില്‍, സിഎന്‍ രാജപ്പന്‍, തങ്കച്ചന്‍ പുരയിടം, പിഎന്‍ പ്രസാദ്, ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, കെഎന്‍ ഷാജി, രതീഷ് പിഎസ്, ടിസി ദേവസ്യ, ജിജു ഉറുമ്പില്‍, രാഹുല്‍ സുകുമാരന്‍, ഉത്തമന്‍ പി ജി, സാജു മുത്തോലി, പി ആര്‍ രാജേന്ദ്രന്‍, രാഹുല്‍ സുകുമാരന്‍, റോയി എംഎല്‍, ജയദേവന്‍ കെഎസ് തുടങ്ങിയവര്‍ പങ്കെടുത്തു .
What's Your Reaction?






