യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്: ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്: ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു

Oct 7, 2026 - 12:26
 0
യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്: ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍(കെടിജിഎ) കട്ടപ്പന മേഖലാ കമ്മിറ്റിയും വനിതാവിങ്ങും പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദ് കബീര്‍ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് സന്തോഷ് ദേവസ്യ അധ്യക്ഷനായി. നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തോട് വ്യാപാരികള്‍ സഹകരിച്ചിരുന്നു. എല്ലാവരെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നശേഷം ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് പ്രതിസന്ധിയാണ്. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ സാധാരണമായതിനാല്‍ പുതിയ നിര്‍ദേശം കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് വസ്ത്ര വ്യാപാര മേഖലയേയാണ്. കുറഞ്ഞ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് അധിക ബാധ്യത താങ്ങാനാകില്ല. വിഷയത്തില്‍ സംസ്ഥാന വ്യാപകമായുള്ള സമരപരിപാടികളില്‍ പങ്കാളികളാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വനിതാവിങ് പ്രസിഡന്റ് അഞ്ജു അനീഷ്, സെക്രട്ടറി ജസ്‌ന നൗഷാദ്, ട്രഷറര്‍ ജീവാ തോമസ്, മേഖല സെക്രട്ടറി അലന്റ് ബി നിരവത്ത്, സൈജോ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow