കട്ടപ്പന ഉപജില്ലാ ശാസ്‌ത്രോത്സവം: ഇരട്ടയാര്‍, വെള്ളയാംകുടി, കട്ടപ്പന, മുരിക്കാശേരി, ശാന്തിഗ്രാം സ്‌കൂളുകള്‍ ജേതാക്കള്‍
കട്ടപ്പന ഉപജില്ലാ ശാസ്‌ത്രോത്സവം: ഇരട്ടയാര്‍, വെള്ളയാംകുടി, കട്ടപ്പന, മുരിക്കാശേരി, ശാന്തിഗ്രാം സ്‌കൂളുകള്‍ ജേതാക്കള്‍
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കട്ടപ്പന ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളയില്‍ പങ്കെടുത്തത് 1300ലേറെ പ്രതിഭകള്‍. ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. ഇടുക്കി ന്യൂമാന്‍ എല്‍പി സ്‌കൂള്‍ രണ്ടും മേരികുളം സെന്റ് മേരീസ് എല്‍പി സ്‌കൂളും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും വെള്ളയാംകുടി സെന്റ് ജെറോംസ് യുപിഎസ് രണ്ടാം സ്ഥാനവും നേടി. എച്ച്എസ് വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ്, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. എച്ച്എസ്എസ് വിഭാഗത്തില്‍ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് ഒന്നും കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് രണ്ടും സ്ഥാനങ്ങള്‍ നേടി.
സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എല്‍പിഎസ്, തങ്കമണി സെന്റ് തോമസ് എല്‍പി സ്‌കൂള്‍, ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തോപ്രാംകുടി മരിയ ഗോരെത്തി എല്‍പിഎസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. യുപി വിഭാഗത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ്, മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ്, എച്ച്എസ് വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ്, കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ്, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി മാവേലി അധ്യക്ഷനായി. എഇഒ രാജശേഖരന്‍ സി, പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, ജോബിന്‍ കളത്തിക്കാട്ടില്‍, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിനീത വര്‍ഗീസ്, അഭിലാഷ് ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?