മുഖ്യമന്ത്രി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നു: പി ജെ ജോസഫ്

മുഖ്യമന്ത്രി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നു: പി ജെ ജോസഫ്

Apr 28, 2025 - 14:38
Apr 28, 2025 - 14:43
 0
മുഖ്യമന്ത്രി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നു: പി ജെ ജോസഫ്
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊള്ളയായ വാഗ്ദാനം നല്‍കി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പി ജെ ജോസഫ് എംഎല്‍എ. യുഡിഎഫ് കട്ടപ്പനയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും വാക്കിന് ജനം പഴഞ്ചാക്കിന്റെ വില പോലും നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയുടെ വികസനത്തെ പിന്നോട്ടടിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരെന്നും ഭൂപ്രശ്‌നങ്ങള്‍ വഷളാക്കി ജനങ്ങളെ കൂടിയിറക്കാന്‍ ശ്രമിക്കുകയാണെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. കട്ടപ്പന ഇടുക്കിക്കവലയില്‍നിന്ന് പ്രകടനവും നടന്നു. നേതാക്കളായ ഇ എം ആഗസ്തി, റോയി കെ പൗലോസ്, പ്രൊഫ. എം ജെ ജേക്കബ്, കെ എസ് സിയാദ്, കെ സുരേഷ് ബാബു, എം എന്‍ ഗോപി, തോമസ് രാജന്‍, അഡ്വ. സിറിയക് തോമസ്, തോമസ് പെരുമന, എം കെ പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, സിറിയക് തോമസ്, കെഎംഎ ഷൂക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow