ഭിന്നശേഷി കുട്ടികള്‍ക്ക് ട്രാക്ക് സ്യൂട്ടും ജേഴ്‌സിയും വിതരണം ചെയ്തു
ഭിന്നശേഷി കുട്ടികള്‍ക്ക് ട്രാക്ക് സ്യൂട്ടും ജേഴ്‌സിയും വിതരണം ചെയ്തു

ഇടുക്കി: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍ക്ലൂസീവ് കായിക മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ട്രാക് സ്യൂട്ടും ജേഴ്‌സിയും വിതരണം ചെയ്തു. കെയര്‍ ഫാസിന്‍ കട്ടപ്പന ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കട്ടപ്പന ബിആര്‍സി യിലെ കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്. ഭിന്നശേഷി കുട്ടികള്‍ക്കായി ആദ്യമായാണ് കായികമേള സംഘടിപ്പിക്കുന്നത്. കട്ടപ്പന ബി.പി.സി കെ.ആര്‍.ഷാജിമോന്‍, ട്രയിനര്‍ എന്‍.വി ഗിരിജാകുമാരി, ജ്യോത്സന, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.
What's Your Reaction?






