സേനാപതി തലയന്‍കാവ് അരുള്‍മികു ബൊമ്മമ്മാള്‍ ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തി
സേനാപതി തലയന്‍കാവ് അരുള്‍മികു ബൊമ്മമ്മാള്‍ ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തി

ഇടുക്കി: സേനാപതി തലയന്‍കാവ് അരുള്‍മികു ശ്രീ ബൊമ്മമ്മാള്‍ ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തി. എസ് മുരളിധര ശ്രീനിവാസന്‍ അയ്യരുടെ നേത്യത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തലയന്‍കാവ് മേഖലയിലെ പൊതുജങ്ങളുടെയും, തോട്ടം തൊഴിലാളികളുടെയും, കര്‍ഷകരുടെയും സഹകരണത്തോടെയാണ് ക്ഷേത്രം പുനര്‍നിര്‍മാണം പൂര്‍ത്തികരിച്ചത.് ഉത്സവത്തോടനുബന്ധിച്ചു അന്നദാനവും വിവിധ പരിപാടികളും നടന്നു. നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുപ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും പരിപാടിയില്‍ ആദരിച്ചു.
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എസ് രാജ, സെക്രട്ടറി പി സെന്തില്‍കുമാര്‍, ട്രഷറര്‍ എസ് ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






