കാമാക്ഷി പാറക്കടവ് നവജീവന്‍ സ്വയം സഹായ സംഘം  ജൂബിലി ആഘോഷം നടത്തി

കാമാക്ഷി പാറക്കടവ് നവജീവന്‍ സ്വയം സഹായ സംഘം  ജൂബിലി ആഘോഷം നടത്തി

Jun 9, 2025 - 14:47
 0
കാമാക്ഷി പാറക്കടവ് നവജീവന്‍ സ്വയം സഹായ സംഘം  ജൂബിലി ആഘോഷം നടത്തി
This is the title of the web page

ഇടുക്കി: കാമാക്ഷി പാറക്കടവ് നവജീവന്‍ സ്വയം സഹായ സംഘത്തിന്റെ  ജൂബിലി ആഘോഷവും  കുടുംബ സംഗമവും നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ്  അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ എസ് പ്രസാദ് അധ്യക്ഷനായി. മുതിര്‍ന്ന കര്‍ഷക, കര്‍ഷകശ്രീ, വിദ്യാഭ്യാസ, കലാ കായിക മേഖലകളില്‍ മികവ് തെളിയിച്ചവരെ പരിപാടിയില്‍ അനുമോദിച്ചു. ചികിത്സ സഹായം, സാധുജനസഹായം, ഭക്ഷ്യകിറ്റ് വിതരണം എന്നിവയും നടത്തി. സംഘം സെക്രട്ടറി ദിവാകരന്‍ വി ജി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോജു ശാന്തികള്‍, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോര്‍ജ് പള്ളിവാതുക്കല്‍, തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈബിച്ചന്‍ കരിമ്പന്‍മാക്കല്‍, പഞ്ചായത്തംഗം ചിഞ്ചു ഹരികൃഷ്ണന്‍, അന്നപൂര്‍ണ്ണ കിസാന്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി സുരേഷ് കെ, പ്രസന്നന്‍ എം ജി, സുനില്‍കുമാര്‍ എം ആര്‍, രാജേന്ദ്രന്‍ യു പി, ബൈജു എം കെ, ജോബി ജോയ്, പി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow