വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു
വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു

ഇടുക്കി: വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവവും ഡിജിറ്റല്‍ ലേണിങ് ആന്‍ഡ് സെന്‍സറി റൂമിന്റെ ഉദ്ഘാടനവും നടത്തി. കട്ടപ്പന സഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പ്രവേശനോത്സവവും കട്ടപ്പന സബ് ഇന്‍സ്പെക്ടര്‍ എം എസ് അഭിജിത്ത് ലേണിങ് റൂമും ഉദ്ഘാടനം ചെയ്തു. അതിഥികളെ വിദ്യാര്‍ഥികള്‍ ബാന്‍ഡ്‌സെറ്റ് വായിച്ച് സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കൗതുകവും അറിവും വിനോദവും സമ്മാനിക്കുന്നതാണ് ഡിജിറ്റല്‍ ലേണിങ് ആന്‍ഡ് സെന്‍സറി റൂം. വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലെറ്റുകള്‍ ഉപയോഗിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, സിഇഒ ഡോ ജിനോ ആരുഷി, സിഎംസി കാഞ്ഞിരപ്പള്ളി മുന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്ത് സാലി, പിടിഎ പ്രസിഡന്റ് ഡോമിനിക് എബ്രഹാം, ഹെഡ്മിസ്‌ട്രെസ് സിസ്റ്റര്‍ ജെസ്സി മരിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






