കാഞ്ചിയാറില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
കാഞ്ചിയാറില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് പാലിയേറ്റീവ് കുടുംബസംഗമം നടത്തി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനശേഷം പാലിയേറ്റീവ് രോഗികള്‍, കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഉപ്പുതറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മിനി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ ജോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമോന്‍ തെക്കേല്‍, റോയി എവറസ്റ്റ്, ഷീന ജേക്കബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലത ഡി എന്നിവര്‍ സംസാരിച്ചു. ജെപിഎം കോളേജിലെ എന്‍ എസ് എസ് വോളന്റീയേഴ്‌സ്, പാലിയേറ്റീവ് വോളന്റിയേഴ്‌സ്, ആശ പ്രവര്‍ത്തകര്‍, പൊതു ജനരോഗ്യ സംരക്ഷക ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സംഗമത്തിന് അനീഷ് ജോസഫ്, നിഖിത പി സുനില്‍, അന്‍സമ്മ ജോസഫ്, ബിന്‍സി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?