മുന്‍ സൈനികന്‍ രതീഷ് പി ടി ജാല വിദ്യകള്‍ കാട്ടും; കാണികളെ രസിപ്പിക്കും
മുന്‍ സൈനികന്‍ രതീഷ് പി ടി ജാല വിദ്യകള്‍ കാട്ടും; കാണികളെ രസിപ്പിക്കും
ഇടുക്കി: മാജിക്കും മിമിക്രിയും കോര്‍ത്തിണക്കി വേദികളില്‍ കീഴടക്കുന്ന ഒരു കലാകാരനെ പരിജയപ്പെടാം. മുന്‍ സൈനികന്‍കൂടിയായ നെടുങ്കണ്ടം എന്‍സിസി ബറ്റാലിയനിലെ ജീവനക്കാരനായ രതീഷ് പി ടിയാണ് മാജിക് വേദികളില്‍ വ്യത്യസ്ഥനാകുന്നത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കലയെ മുറുകെ പിടിക്കുകയാണ് ഇദ്ദേഹം. ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് രതീഷ് മായാജാലത്തിന്റെ ലോകത്തേക്ക് എത്തുന്നത്. സൈനികനായി രാജ്യത്തിനായി സേവനമനുഷ്ടിച്ച കാലത്തും മാജിക്കിനെ ഉപേക്ഷിച്ചില്ല. സൈനിക സേവനത്തില്‍നിന്ന് വിരമിച്ചതോടെ മാജിക് രംഗത്ത് കൂടുതല്‍ സജീവമായി. ഇതിനിടെ പിഎസ്‌സി മുഖാന്തിരം ജോലി സമ്പാദിച്ച് നെടുങ്കണ്ടം എന്‍സിസി ബെറ്റാലിയനിലെ ജീവനക്കാരനുമായി. ജോലി തിരക്കുകള്‍ക്കിടയിലും വിവിധ വേദികളില്‍ മാജിക് അവതരിപ്പിക്കാന്‍ രതീഷ് സമയം കണ്ടെത്താറുണ്ട്. വിദേശത്ത് ഉള്‍പ്പടെ ഇതുവരെ പതിനായിരത്തില്‍ അധികം വേദികളില്‍ മാജിക്കും മിമിക്രിയും അവതരിപ്പിച്ചു. സ്‌കൂള്‍ കാലം മുതല്‍ ശബ്ദാനുകരണ കലാ രംഗത്തും രതീഷ് സജീവമാണ്. ചുറ്റുപാടുകളും പ്രകൃതിയുമൊക്കെയാണ് രതീഷിന്റെ ശബ്ദാനുകരണ കലയിലെ താരങ്ങള്‍. മാജിക്കിനൊപ്പം ശബ്ദാനുകരണ കലയേയും കോര്‍ത്തിണക്കിയാണ് ഈ കലാകാരന്‍ വേദികള്‍ കീഴക്കുന്നത്.
What's Your Reaction?