കലോത്സവത്തിന്റെ തിളക്കം സബിന്റെ ലോഗോയിൽ
കലോത്സവത്തിന്റെ തിളക്കം സബിന്റെ ലോഗോയിൽ

ഇടുക്കി : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ആയി തിരഞ്ഞെടുത്തത് സബിൻ സ്കറിയ തയ്യാറാക്കിയ ലോഗോ. ഇടുക്കിയുടെ തിലകക്കുറിയായ ആർച്ച് ഡാമും, കേരള കലകളും വാദ്യോപകരണങ്ങളും, എല്ലാം ചേർന്നൊരു മികച്ച ലോഗോയാണ് സ്കൂൾ കലോത്സവ ലോഗോ..
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ തയാറാക്കിയത് കാൽവരിമൗണ്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സബിൻ സ്‌കറിയയാണ്.സ്കൂളിലെ ഫിസിക്സ് അധ്യാപകൻ ആനന്ദ് പോളിന്റെ നിർദ്ദേശത്താലാണ് സബിൻ ലോഗോ തയ്യാറാക്കി അയച്ചത്.കേരള തനിമ നിറഞ്ഞ ലോഗോയിൽ ഇടുക്കി ആർച്ച് ഡാം,കഥകളി,പെരിയാർ,വാദ്യോപകരണങ്ങൾ എന്നിവ സബിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അയച്ച 40 ലോഗോകളിൽ നിന്നാണ് സബിൻ വരച്ച ലോഗോ തിരഞ്ഞെടുത്തത്.
ഉദ്ഘാടന ചടങ്ങിൽ സബിന് സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാ.ജോസ് പറപ്പള്ളി മൊമന്റോ നൽകി .പെൻസിൽ ഡ്രോയിങിൽ അഞ്ചാം ക്ലാസ്സ് മുതൽ സബിൻ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.സ്കറിയ ,ലൈസാമ്മ , സബിന്റെ മാതാപിതാക്കൾ. സനൽ , സാന്ദ്ര എന്നിവർ സഹോദരങ്ങളാണ്..
What's Your Reaction?






