തമിഴ് നാടൻ പാട്ടിനൊപ്പം ചുവടുവച്ച് ഒന്നാം സ്ഥാനം നേടി രണ്ടാം ക്ലാസ്സുകാരി അധിക്ഷ എം
തമിഴ് നാടൻ പാട്ടിനൊപ്പം ചുവടുവച്ച് ഒന്നാം സ്ഥാനം നേടി രണ്ടാം ക്ലാസ്സുകാരി അധിക്ഷ എം

ഇടുക്കി: അന്തർ സംസ്ഥാന നൃത്ത മത്സരത്തിൽ തമിഴ് നാടൻ പാട്ടിനൊപ്പം ചുവടുവച്ച് ഒന്നാം സ്ഥാനം നേടി വണ്ടിപ്പെരിയാർ സ്വദേശിനി അധിക്ഷ എം. കോയമ്പത്തൂരിൽ വച്ച് നടന്ന മത്സരത്തിലാണ് അധിക്ഷ മിന്നും വിജയം നേടിയിരിക്കുന്നത്. പരിശീലനം നേടാതെ വേദിയിൽ ലൈവായി ഇടുന്ന നാടൻ പാട്ടിന് ചുവട് വയ്ക്കുന്നതായിരുന്നു മത്സരരീതി. ഡാൻസ് മാസ്റ്റർ സതീഷിൻ്റെ ശിക്ഷണണത്തിലാണ് അധിക്ഷ നൃത്തം അഭ്യസിച്ചു വരുന്നത്. കഴിഞ്ഞ തവണ മധുരയിൽ വച്ച് നടന്ന മത്സരത്തിൽ അധിക്ഷ എം രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മധ്യവേനൽ അവധിക്കാലത്ത് കുട്ടികൾക്ക് ഡാൻസ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സതീഷ് വണ്ടിപ്പെരിയാർ അഴുത ബ്ലോക്ക് സ്ത്രീ ശാക്തീകരണ നിലയത്തിൽ സമ്മർ ക്യാമ്പായി പരിശീലനമാരംഭിക്കുന്നത്. ഇപ്പോൾ 20 ഓളം കുട്ടികൾ ഡാൻസ് ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട് .അധിക്ഷക്കൊപ്പം വിവിധ തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുവാനുള്ള പരിശ്രമത്തിലാണ് അധിക്ഷയുടെ സഹപാഠികൾ .
What's Your Reaction?






