ആശ ആന്റണിയുടെ കവിതാസമാഹാരം 'പിറവി' 11ന് പുറത്തിറക്കും
ആശ ആന്റണിയുടെ കവിതാസമാഹാരം 'പിറവി' 11ന് പുറത്തിറക്കും
ഇടുക്കി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണിയുടെ കവിതാസമാഹാരമായ 'രാഗം ' പ്രകാശനം 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. എഴുത്തുകാരന്‍ ആന്റണി മുനിയറ പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ പുസ്തകം ഏറ്റുവാങ്ങും. യുവ കവയത്രി രാഖി ആര്‍ ആചാരി പുസ്തകം പരിചയപ്പെടുത്തും. കട്ടപ്പന ദര്‍ശന സംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി. എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രിയ പ്രവര്‍ത്തകര്‍, മധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുതിയ 27 കവിതകളാണ് സമാഹാരത്തിലുള്ളത്. കൈപ്പട പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. സമകാലിക സംഭവങ്ങളും പ്രണയവും സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം പ്രധാന പ്രമേയങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ ആശ ആന്റണി, എം എം ജോസഫ്, ഷിജോ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

