അടുപ്പ് പുകയാന്‍ ഗ്യാസില്ല: ഭക്ഷണശാലകള്‍ക്ക് പൂട്ടുവീഴുന്നു: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍

അടുപ്പ് പുകയാന്‍ ഗ്യാസില്ല: ഭക്ഷണശാലകള്‍ക്ക് പൂട്ടുവീഴുന്നു: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍

Mar 13, 2026 - 17:41
 0
അടുപ്പ് പുകയാന്‍ ഗ്യാസില്ല: ഭക്ഷണശാലകള്‍ക്ക് പൂട്ടുവീഴുന്നു: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടര്‍ നല്‍കേണ്ടെന്ന തീരുമാനം ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധയിലാക്കുന്നു.  ഇന്ധനക്ഷാമം നേരിട്ടതോടെ കട്ടപ്പനയി പല തട്ടുകടകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലേറെ  തൊഴിലാളികളും പച്ചക്കറി, ഇറച്ചി, പലവ്യഞ്ജനം സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ചുമുമ്പോട്ട് പോകുന്ന ലക്ഷക്കണക്കിന് ജനങ്ങളും ദുരിതത്തിലാണ്. പാചകത്തിനായി കൂടുതല്‍ ഇന്ധനം വേണ്ടിവരുന്നതിനാല്‍ ഊണ് നല്‍കുന്നത് പല കടകളും നിര്‍ത്തിയ അവസ്ഥയിലാണ്. ചൂടോടെ ഉണ്ടാക്കി നല്‍കുന്ന ദോശ, അപ്പം പോലുള്ള നാടന്‍  വിഭവങ്ങളും ഹോട്ടലുകളില്‍നിന്ന് കിട്ടാനില്ല. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണവും പ്രതിസന്ധിയിലാകും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഗ്യാസ് നല്‍കേണ്ടതില്ലെന്ന തീരുമാനം സാധാരണക്കാരുടെ കുടുംബങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങളും വലിയ തിരിച്ചടിയാകുമെന്ന ്‌ഹോട്ടലുടമകള്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow