അയ്യപ്പന്‍കോവില്‍ താണോലിക്കട റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം
അയ്യപ്പന്‍കോവില്‍ താണോലിക്കട റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ താണോലിക്കട റോഡ് തകര്‍ന്ന് ജനം യാത്രാദുരിതത്തില്‍. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മേരികുളത്തുനിന്ന് താണോലിക്കട- ചേമ്പളം വഴി പടുക, ഇല്ലത്തുപാലം, കിഴക്കേമാട്ടുക്കട്ട എന്നിവിടങ്ങളിലേക്ക് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കുടിയേറ്റകാലം മുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. പടുകയിലെ പാറമടയിലേക്ക് ലോറികള്‍ ഓടിത്തുടങ്ങിയതോടെ റോഡ് തകര്‍ന്നത്. ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. അടിയന്തരമായി ത്രിതല പഞ്ചായത്തുകള്‍ ഇടപെട്ട് റോഡ് നവീകരിക്കാന്‍ നടപടിവേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






