എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം ചേര്‍ന്നു

എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം ചേര്‍ന്നു

Feb 2, 2026 - 12:15
 0
എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം ചേര്‍ന്നു
This is the title of the web page

ഇടുക്കി: എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം കട്ടപ്പന ടൗണ്‍ ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ ഭാനുപ്രകാശ് ഉദ്ഘാടനംചെയ്തു. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കേരളത്തേ സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മെഡിസെപ്പില്‍ ഹൈറേഞ്ചിലെ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ പി സന്ധ്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറിയറ്റംഗങ്ങളായ മുജീബ് റഹ്‌മാന്‍, പി മാടസാമി, കെ എം ഹാരിസ്, ക്രിസ് ജോസ്, കെ വി ഷിജു, കെ ഭാനുപ്രകാശ്, ആഷിക ശശി  എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ പി സന്ധ്യ(പ്രസിഡന്റ്), മനോജ് മോഹന്‍(സെക്രട്ടറി), ആഷിക ശശി(ട്രഷറര്‍), ബിജിന്‍ സോമരാജ്, വി ടി ഷമിതാമോള്‍(വൈസ് പ്രസിഡന്റുമാര്‍), ക്രിസ് ജോസ്, എം മിന്‍സു(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow