കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം 29ന്
കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം 29ന്

ഇടുക്കി: കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികവും സപ്തതി ആഘോഷ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 29ന് നടക്കും. ജ്യോതിസ് 2025 വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് അധ്യക്ഷനാകും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്ററെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജി എസ് ആദരിക്കും. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ ഗുരുശ്രേഷ്ഠരെ ആദരിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിപി ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് കെ, കട്ടപ്പന ഡിഇഒ പികെ മണികണ്ഠന്‍, പീരുമേട് എഇഒ രമേശ് എം,
പഞ്ചായത്ത് അംഗങ്ങളായ ഷീബ സത്യനാഥ്, രശ്മി പി ആർ,ഡിഎഫ്ഒ ജയചന്ദ്രന്‍, പിടിഎ പ്രസിഡന്റ് സുനില്‍കുമാര്‍ കെ.ജി തുടങ്ങി നിരവധിപ്പേര്‍ സംസാരിക്കും.
What's Your Reaction?






