മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കെ ജി സെക്ഷന്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കെ ജി സെക്ഷന്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കെ ജി സെക്ഷന്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി. പരപ്പ് ചവറഗിരി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കുരുന്നുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് ഗ്രാജുവേഷന്‍ സെറിമണി നടത്തിയത്.
സ്‌കൂള്‍ മാനേജര്‍ ഫാ. അനില്‍ സി മാത്യു, പ്രിന്‍സിപ്പല്‍ കെ ജെ തോമസ്, പിടിഎ പ്രസിഡന്റ് ഡാലി ജോസ്, വൈസ് പ്രസിഡന്റ് ഷിബു കെ തമ്പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






