കുമളിയില്‍ അനുസ്മരണ യോഗം ചേര്‍ന്നു: വാഴൂര്‍ സോമനെ അനുസ്മരിച്ച് നാട്
കുമളിയില്‍ അനുസ്മരണ യോഗം ചേര്‍ന്നു: വാഴൂര്‍ സോമനെ അനുസ്മരിച്ച് നാട്
ഇടുക്കി: അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കുമളിയില്‍ അനുസ്മരണം ചേര്‍ന്നു. സിപിഐ പീരുമേട് മണ്ഡലം സെക്രട്ടറി ബാബു കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് കെ. സിദ്ദിഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി പി റെഹിം, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഗോപി വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?