കേരള കോണ്‍സ്(എം) കഞ്ഞിക്കുഴി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കേരള കോണ്‍സ്(എം) കഞ്ഞിക്കുഴി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരള കോണ്‍സ് (എം) കഞ്ഞിക്കുഴി മണ്ഡലം കണ്‍വന്‍ഷനും അഡ്വ. ജോണി പുളിക്കല്‍ അനുസ്മരണവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് വാവച്ചന്‍ പെരുവിലങ്ങാട്ട് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, ഷിജോ തടത്തില്‍, കെ എന്‍ മുരളി, ജോമോന്‍ പൊടിപാറ, ടി പി മല്‍ക്ക, സി കെ രാജു, ജോര്‍ജ് അമ്പഴം, ബിജു കാനം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






