ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ബിജെപി കട്ടപ്പന വള്ളക്കടവ് മേഖല കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ബിജെപി കട്ടപ്പന വള്ളക്കടവ് മേഖലാ കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഹാളില്‍ കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. വള്ളക്കടവ് ഏരിയാ പ്രസിഡന്റ് അനീഷ് എം എ അധ്യക്ഷനായി. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആനുമോദിച്ചു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി എസ് രതീഷ്, മുന്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കിഴക്കേമുറിയില്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം എന്‍ മോഹന്‍ദാസ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി സി ദേവസ്യ, പി എസ് രതീഷ്, കെ എം മഹേഷ്‌കുമാര്‍, റോബിന്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






