പീരുമേട്ടില്‍ ബൊലേറൊ മതിലിലിടിച്ച് 6 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
പീരുമേട്ടില്‍ ബൊലേറൊ മതിലിടിച്ച് 6 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
ഇടുക്കി: പീരുമേട് റോസ് ഗാര്‍ഡന്‍ റെസിഡന്‍സിക്ക് മുമ്പില്‍ ബോലേറൊ മതിലിലിടിച്ച് 6 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശികളായ ബോസ് (80), ധനലക്ഷ്മി (50), രഘുകുമാര്‍ (56), മണികണ്ഠന്‍ (30), ദിയസായി (11), ജോക്കിത് സായി(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സനല്‍കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ബിനുകുമാര്‍, ഓഫീസര്‍മാരായ ജിസ്മോന്‍, ആനന്ദ്, അരുണ്‍ സിങ്, വിപിന്‍ സെബാസ്റ്റ്യന്‍, സുമേഷ്, അന്‍ഷാദ്, ടി കെ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?